'കാന്താര' ഒ.ടി.ടിയില്‍

'കാന്താര' ഒ.ടി.ടിയില്‍

 

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ കാന്താര (Kantara), ഒ.ടി.ടിയില്‍.  ഋഷഭ് ഷെട്ടി  പ്രധാന വേഷത്തില്‍ അഭിനയിച്ച കന്നഡ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചു. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം തുടരുന്ന ചിത്രം നവംബര്‍ 24 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.

തെക്കന്‍ തീരദേശ സംസ്ഥാനമായ കര്‍ണാടകയിലെ കാടുബെട്ടു വനപ്രദേശത്ത് താമസിക്കുന്ന ഒരു ചെറിയ സമൂഹത്തെ ചുറ്റിപ്പറ്റിയാണ് കാന്താരയുടെ ഇതിവൃത്തം.

സെപ്തംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ കളക്ഷന്‍ ഇനത്തില്‍ 400 കോടി പിന്നിട്ടു.