ജീവനുകൾ രക്ഷിക്കുന്നവരുടെ ജീവൻ ആര് രക്ഷിക്കും: എം.തങ്കച്ചൻ ജോസഫ്

ജീവനുകൾ രക്ഷിക്കുന്നവരുടെ ജീവൻ ആര് രക്ഷിക്കും: എം.തങ്കച്ചൻ ജോസഫ്

കൊട്ടാരക്കരയിൽ രോഗിയായി വന്നു യുവ ഡോക്ടർ വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിരവധി ദുരൂഹതകൾ ഇനിയും ബാക്കി നിൽക്കുന്നു. ഇവ നീക്കേണ്ട ബാധ്യതപൊലീസിനാണ്. അതുകൊണ്ട് തന്നെ ഈ കേസിൽ ഒരു ഉന്നതതല അന്വേഷണം അനിവാര്യതയായി നിലനിൽക്കുന്നു.

കാലിലും മുഖത്തും മുറിവുമായി എത്തുന്ന ഒരു രോഗിയെ അതും ഒരു ആൽഹഹോളിക്ക് അഡിക്റ്ററായ ഒരാളെ, അത്തരമൊരു സാഹചര്യത്തിൽ ശുശ്രൂക്ഷിക്കുക സാധാരണ ഗതിയിൽ ഒരു കൂട്ടായ പരിശ്രമമാണ്. അതായത് അറ്റന്റേഴ്‌സും നേഴുമാരും കൂടെയുണ്ടാകും.ഇവിടെ ഈ കേസിൽ ചില ദൃശ്യങ്ങളിൽ നിന്നും ( പ്രതി തന്നെ പകർത്തിയതെന്നു പറയപ്പെടുന്നു) വ്യക്തമാകുന്നത് സഹപ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടെന്നു വ്യക്തമാക്കുന്നുവെങ്കിലും പിന്നീട് ഡോക്ടർ ഒറ്റപ്പെട്ട് പോകുവാനുണ്ടായ സാഹചര്യമെന്താണ്?
കൂടാതെ ഈ പ്രതി ഹോസ്പിറ്റലിൽ വരുന്ന സമയത്ത് ഒരു കേസിലെ വാദിയായിട്ടാണ് വരുന്നതെന്ന് പോലീസ് പറയുന്നു.എങ്കിൽ ആ കേസിന്റെ സാഹചര്യമെന്താണ്? പ്രതി ഉന്നയിച്ച കേസിലെ പ്രതികൾ ആരെല്ലാമെന്ന് പോലീസ് കണ്ടെത്തിയതായി പറയൂനിന്നില്ല. അഥവാ ഇയാൾ ഹോസ്പിറ്റലിൽ എത്തുന്നതിനു മുമ്പ് ഇയാളെ ആരാണ് ആക്രമിച്ചതെന്നോ എങ്ങിനെ ഇയാൾക്ക് മുറിവ് ഉണ്ടായി എന്നോ വ്യക്തമല്ലാത്ത സാഹചര്യത്തിൽ സംഭവത്തിന്റെയും പ്രതിയുടെയും ബാക്ക് രൗണ്ട് പരിശോധിക്കേണ്ടതുണ്ട്.
ഇയാളെ ഹോസ്പിറ്റലിൽ കൊണ്ടുവരുന്ന സമയത്ത് ഇയാളുടെ മദ്യപാനവസ്ഥപരിഗണിച്ച് പോലീസ് ആശുപത്രി ജീവനക്കാർക്ക് സുരക്ഷാ കരുതൽ സ്വീകരിക്കേണ്ടതായിരുന്നു എന്നകാര്യത്തിൽ സംശയമില്ല.

ഈ സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധവും ആവശ്യവും ന്യായമാണെന്നു കാണാം. ഇത്തരം സാഹചര്യങ്ങളിൽ ആശുപത്രികളിൽ എത്തിക്കുന്ന രോഗികളെ, ആശുപത്രിജീവനക്കാർക്കോ,അവിടെയുള്ള മറ്റു രോഗികൾക്കോ യാതൊരുവിധ സുരക്ഷാഗ്യാരണ്ടിയുമില്ലാതെയാണ് ഇപ്പോഴും പല ഹോസ്പിറ്റലുകളിലും കൈകാര്യം ചെയ്യുന്നത്.
ഒരു വൈലന്റേഷൻ ഉണ്ടായില്ലെങ്കിൽ പ്പോലും ഇത്തരം അവസ്ഥകൾ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് ഈ ലേഖകനും.

സംഭവ സമയത്തെ ദൃസാക്ഷികളുടെ വിവരണങ്ങളിൽ നിന്നും, ആക്രമണങ്ങൾ കഴിഞ്ഞു പോലീസ് വന്നപ്പോൾ പ്രതി ശാന്തനായി എന്നു പറയുന്നു.അപ്പോൾ ഇവിടെ പറയുന്ന ഇയാളുടെ മാനസിക വൈകല്യങ്ങൾ സംശയിക്കപ്പെടുന്നതാണ്.മാനസിക അസ്വാദ്ധ്യം ഉള്ള ഒരാൾ പോലീസിനെ തിരിച്ചറിയുന്നതെങ്ങിനെ? ഇത്തരം ദുരൂഹതകൾ ഈകേസിൽ ഉള്ളതിനാൽ ഒരു സമഗ്ര അന്വേഷണവും തുടർന്ന് ഹോസ്പിറ്റലുകളിൽ ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മുൻകരുതലുകളെക്കുറിച്ചും നടപടികൾ ആരോഗ്യവകുപ്പും അടിയന്തരമായി കൈക്കൊള്ളേണ്ടതുണ്ട്. ജീവനുകൾ രക്ഷിക്കുന്നവരുടെ ജീവനും വിലപ്പെട്ടതാണല്ലോ.