ജാവിയര്‍ മിലേ അര്‍ജന്റീന പ്രസിഡന്റ്

ജാവിയര്‍ മിലേ അര്‍ജന്റീന പ്രസിഡന്റ്

ര്‍ജന്റീനയുടെ പ്രസിഡന്റായി വലതുപക്ഷ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജാവിയര്‍ മിലേ തിരഞ്ഞെടുക്കപ്പെട്ടു.

പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വോട്ടുകള്‍ നേടിയാണ് മിലേ അര്‍ജന്റീനയുടെ പ്രസിഡന്റായത്. ഏകദേശം 56 ശതമാനം വോട്ട് നേടിയാണ് മിലേ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പെറോണിസ്റ്റിന്റെ സാമ്ബത്തിക മന്ത്രി സെര്‍ജിയോ മാസ്സയെ തോല്‍പ്പിച്ചത്. 44 ശതമാനം വോട്ടാണ് സെര്‍ജിയോ മാസ്സ നേടിയത്.

മൂന്നക്ക പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന മാന്ദ്യം, ദാരിദ്ര്യം എന്നിവ അതിജീവിച്ച്‌ സമ്ബദ് വ്യവസ്ഥയെ തിരിച്ചു പിടിക്കലാണ് പ്രസിഡന്റ് എന്ന നിലയില്‍ ജാവിയര്‍ മിലേയുടെ ഏറ്റവും വലിയ വെല്ലുവിളി. സര്‍ക്കാരിന്റെയും സെന്ററല്‍ ബാങ്കിന്റെയും കാലിയായ ഖജനാവും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 4400 കോടി ഡോളറിന്റെ കടവും മിലേയ്ക്ക് മുന്നിലെ പ്രതിസന്ധിയായി നില്‍ക്കുന്നു.