ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം: ശ്രീജേഷിന്റെ പടിയിറക്കം മെഡല്‍ നേട്ടത്തോടെ
ഒളിംപിക്സ് ഹോക്കിയില് വെങ്കലം നേടി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ കരുത്തരായ സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.
ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ തുടര്ച്ചയായ രണ്ടാം വെങ്കലമാണിത്. കഴിഞ്ഞ തവണ ടോക്കിയോയിലും ശ്രീജേഷ് ഉള്പ്പെടുന്ന ഇന്ത്യന് ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. 1980നു ശേഷം ആദ്യമായിട്ടായിരുന്നു ഒളിംപിക് ഹോക്കിയില് ഇന്ത്യ മെഡല് നേടുന്നത്. ടോക്കിയോയില് സെമിയില് ബല്ജിയത്തിനോടു പരാജയപ്പെട്ടെങ്കിലും, വെങ്കലപ്പോരില് ഇന്ത്യ ജര്മനിയെ കീഴടക്കി.
പാരീസ് ഒളിംപിക്സിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ മലയാളി ഗോള് കീപ്പര് പി ആര് ശ്രീജേഷ് ഇതോടെ തന്റെ കരിയര് അവസാനിപ്പിച്ചു. ഒളിംപിക്സിലുടനീളം മിന്നുന്ന പ്രകടനം പുറത്തെടുത്ത ശ്രീജേഷ് ഇന്ത്യന് വിജയത്തിലെ നിര്ണ്ണായക ശക്തിയായി മാറി