ഗൂഗിള്‍ 240 കോടി യൂറോ പിഴ അടയ്ക്കണം

ഗൂഗിള്‍ 240 കോടി യൂറോ പിഴ അടയ്ക്കണം

ണ്ടൻ: യൂറോപ്യൻ യൂണിയൻചുമത്തിയ 240 കോടി യൂറോ (ഏകദേശം 22,212 കോടി രൂപ) പിഴയ്ക്കെതിരേയുള്ള ഗൂഗിളിന്റെ അവസാന അപ്പീലും കോടതി നിരസിച്ചു.

യൂറോപ്യൻ കമ്മിഷൻ 2017-ല്‍ ചുമത്തിയ പിഴ നിയമപരമാണെന്ന കീഴ്‌ക്കോടതിവിധിയെ ചൊവ്വാഴ്ച യൂറോപ്യൻ യൂണിയന്റെ പരമോന്നതകോടതി പിന്തുണച്ചു.

തിരച്ചില്‍ഫലങ്ങളില്‍ നിയമവിരുദ്ധമായി കുത്തകനേടാൻ ഗൂഗിള്‍ ശ്രമിച്ചെന്നും സ്വന്തം ഷോപ്പിങ് ശുപാർശകള്‍ക്ക് എതിരാളികളേക്കാള്‍ പ്രാധാന്യം നല്‍കിയന്നുമാരോപിച്ചാണ് പിഴ.

ഗൂഗിളിന്റെ നിയമലംഘനം യൂണിയനിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങാനും ഉപയോഗപ്രദമായ സാധനങ്ങളെപ്പറ്റി അറിയാനുമുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

എതിരാളികളുടെ ഉത്പന്നങ്ങളേക്കാള്‍ മികച്ച ഉത്പന്നം നല്‍കിയല്ല ഗൂഗിള്‍ ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്ന് കീഴ്‌ക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കോടതിവിധി നിരാശപ്പെടുത്തുന്നതാണെന്നും 2017-ല്‍തന്നെ യൂണിയന്റെ നിയമങ്ങള്‍ക്കനുസരിച്ച്‌ ഷോപ്പിങ്ങ് ശുപാർശകളില്‍ മാറ്റം വരുത്തിയിരുന്നെന്നും കമ്ബനി പ്രസ്താവനയിലൂടെ അറിയിച്ചു.