ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

 

 

17 – മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ  അസർബൈജാനിലെ ബാക്കുവിൽ സമ്മാനിച്ചു 

സൗദി അറേബ്യയിലെ ടട്ര ഇൻഫർമേഷൻ ടെക്നോളജി സിഇഒ മൂസ കോയ( ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വേൾഡ് മലയാളീ വോയിസ് .കോം), അമേരിക്കയിലെ ഫൊക്കാനയുടെ മുൻ ചെയർമാനും ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ പ്രസിഡന്റുമായ കെ.ജി.മന്മഥൻ നായർ,  അസർബൈജാനിലെ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ ജേക്കബ് മാത്യു ഐക്കര എന്നിവർക്ക് വ്യക്തിഗത അവാർഡുകൾ സമ്മാനിച്ചു  .

ബെംഗളൂരുവിലെ മലയാളി സംരംഭമായ ടെൻടാക്കിൾ ഏയ്റോലോജിസ്റ്റിക്സ് മികച്ച സംരംഭത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസ് മികച്ച സംഘടനക്കുള്ള പുരസ്കാരവും നേടി

ആക്ടിങ് അംബാസിഡർ വിനയകുമാർ അവാർഡുകൾ വിതരണം ചെയ്തു . ഗർഷോം ഫൌണ്ടേഷൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു ബാക്കുവിലെ ലാൻഡ് മാർക്ക് ഹോട്ടലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന  പ്രതിനിധികൾക്കൊപ്പം ബാക്കുവിലെ ഇന്ത്യൻ സമൂഹവും പങ്കെടുത്തു