ഫോമയുടെ കൺവെൻഷൻ ചെയർമാൻ ആയി മാത്യൂസ് മുണ്ടക്കൽ
ഡോ.ജോർജ് കാക്കനാട്ട്
ഹൂസ്റ്റൺ മലയാളികൾക്കിടയിൽ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായി അറിയപ്പെടുന്ന നേതാവാണ് മാത്യൂസ് മുണ്ടക്കൽ . നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ന്റെ 2024 ലെ പ്രസിഡന്റ് ആയിരുന്ന മാത്യൂസ്, അസോസിയേഷന്റെ സെക്രട്ടറി , ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കലാലയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്കു വന്ന അദ്ദേഹം വേൾഡ് മലയാളി കൗൺസിൽ നാഷണൽ യൂത്ത് ഫോറം ചെയർമാനും ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാനും ആയിരുന്നു . ആത്മാർത്ഥമായ നേതൃത്വ പാടവവും വ്യക്‌തമായ നിലപാടുകളും ഉള്ളതിനാൽ ആണ് അദ്ദേഹത്തെ തേടി സ്ഥാനമാനങ്ങൾ എത്തുന്നതെന്ന് മാഗിന്റെ പുതിയ പ്രസിഡന്റ് ജോസ് കെ. ജോൺ അഭിപ്രായപ്പെട്ടു. വർണാഭമായ കലാസാംസ്കാരിക പരിപാടികൾ കോർത്തിണക്കി ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാമിലി കോൺവെൻഷനാണ് ഹൂസ്റ്റണിൽ വിഭാവനം ചെയ്യുന്നതെന്ന് കൺവെൻഷൻ ചെയർമാൻ മാത്യൂസ് മുണ്ടക്കലും ജനറൽ കൺവീനർ സുബിൻ കുമാരനും അറിയിച്ചു . അതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു.