ഫൊക്കാനാ കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തനം തുടങ്ങി

ഫൊക്കാനാ കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തനം തുടങ്ങി

 

 

ഡോ.കലാ ഷാഹി, ഫൊക്കാന ജനറൽ സെക്രട്ടറി 

 

തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ ആദൃ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ്‌ ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തനം തുടങ്ങി. സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ് കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജമോഹൻ അധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാർ ,ഫൊക്കാനയുടെ  സ്ഥാപക ജനറൽ സെക്രട്ടറി മധു നായർ , കേരളീയം ട്രഷറർ ജി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.  ഇൻറ്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

രക്ഷാധികാരികളായി മന്ത്രി വി.ശിവൻ കുട്ടി, കേരളീയം ചെയർമാൻ   പി വി അബ്ദുൾ വഹാബ് എം പി എന്നിവരും മുഖ്യ ഉപദേഷ്ടാവായി മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ , ചെയർമാനായി ജി.രാജമോഹൻ, ജനറൽ സെക്രട്ടറിയായി എൻ ആർ ഹരികുമാർ, ജനറൽ കൺവീനറായി ലാലു ജോസഫ് എന്നിവരടങ്ങുന്ന മുപ്പത്തി ഒന്ന് അംഗ  സംഘാടക സമിതി രൂപീകരിച്ചു.