ഫിഫ ലോകകപ്പ്: ഇതുവരെ 29.50 ലക്ഷം ടിക്കറ്റ് വിറ്റു

ഫിഫ ലോകകപ്പ്: ഇതുവരെ 29.50 ലക്ഷം ടിക്കറ്റ് വിറ്റു

 

ദോഹ: ഫിഫ ലോകകപ്പില്‍ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഫിഫ.കഴിഞ്ഞ 4 വര്‍ഷമായി ഫിഫയുടെ വരുമാനം റെക്കോര്‍ഡ് തുകയായ 7.5 ബില്യന്‍ ഡോളറിലേക്ക് എത്തിക്കാന്‍ ടൂര്‍ണമെന്റ് സഹായിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ വ്യക്തമാക്കി.ഞായറാഴ്ച വരെയുള്ള കണക്കാണിത്.

ഖത്തറിന്റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നിഷേധാത്മക പ്രചാരണങ്ങള്‍ക്കിടയിലും മത്സരങ്ങള്‍ക്ക് ആരാധകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണുള്ളതെന്ന് ടിക്കറ്റ് വില്‍പ്പനയിലെ വര്‍ധനവ് സൂചിപ്പിക്കുന്നു.29 ദിവസങ്ങളിലായി നടക്കുന്ന 64 മത്സരങ്ങളുടെ 29.50ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.