മകളെ അഞ്ച് വയസ് മുതല്‍ 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ്
കുട്ടിക്ക് ഇപ്പോള്‍ 16 വയസുണ്ട്. അരുവിക്കര പൊലീസ് ഒരു വർഷം മുമ്ബ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
പെണ്‍കുട്ടിക്ക് പീഡന വിവരം തുറന്ന് പറയാൻ അമ്മയുടെയോ അച്ഛന്‍റെയോ ബന്ധുക്കള്‍ ഇല്ലായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ പിതാവ് അപായപ്പെടുത്തുമോ എന്ന ഭയവും പെണ്‍കുട്ടിയ്ക്കുണ്ടായിരുന്നു. കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം കെ.കെ അജിത് പ്രസാദ് അഭിഭാഷകയായ വി.സി ബിന്ദു എന്നിവർ ഹാജരായി.