കാലാവസ്ഥാ ഉച്ചകോടി ഈജിപ്തില്‍

കാലാവസ്ഥാ ഉച്ചകോടി ഈജിപ്തില്‍

കയ്റോ:  ഈ വര്‍ഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം.

ഈജിപ്തിലെ ഷറം അല്‍ഷെയ്ഖ് ആണ് ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27-കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടിസ്) വേദിയാകുന്നത്. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും താങ്ങാനാകാത്ത ഇന്ധന വില വര്‍ധനവും, റഷ്യ-ഉക്രൈന്‍ യുദ്ധം സൃഷ്ടിച്ച ഇന്ധനത്തിന്‍റെയും പ്രകൃതി വാതകത്തിന്‍റെയും ദൗര്‍ലഭ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെയും കാര്‍ബണ്‍ ബഹിര്‍ഗമനത്തെയും നേരിടാനുള്ള ശ്രമങ്ങള്‍ അപര്യാപ്തമാണെന്ന വിമര്‍ശനം ഈജിപ്തിലെ പ്രധാന ചര്‍ച്ചാ വിഷയമാകും.

2021ലെ ഗ്ലാസ്ഗോ ഉച്ചകോടിയില്‍, പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനം, വനസംരക്ഷണം, കാലാവസ്ഥാ സഹായ ധനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രതിജ്ഞകള്‍ രാജ്യങ്ങള്‍ എടുത്തിരുന്നു. എന്നാല്‍, 193 രാജ്യങ്ങളില്‍ 23 രാജ്യങ്ങള്‍ മാത്രമാണ് ഐക്യരാഷ്ട്രസഭയ്ക്ക് തങ്ങളുടെ പദ്ധതികള്‍ സമര്‍പ്പിച്ചത്.