മുംബൈയില്‍ 120 കോടിയുടെ മയക്കുമരുന്ന് വേട്ട; എയര്‍ ഇന്ത്യ പൈലറ്റ് അടക്കം 6 പേര്‍ പിടിയില്‍

മുംബൈയില്‍  120 കോടിയുടെ   മയക്കുമരുന്ന് വേട്ട; എയര്‍ ഇന്ത്യ പൈലറ്റ് അടക്കം 6 പേര്‍ പിടിയില്‍

മുംബൈ: മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 120 കോടി രൂപ വിലമതിക്കുന്ന 60 കിലോ മെഫെഡ്‌റോണ്‍ ആണ് പിടിച്ചെടുത്തത്.

മയക്കുമരുന്ന് ഗോഡൗണില്‍ നിന്നാണ് മെഫെഡ്‌റോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റ് അടക്കം ആറുപേര്‍ വിവിധ നഗരങ്ങളില്‍ നിന്ന് പിടിയിലായിട്ടുണ്ട്.