1933 -ലെ ബ്രിട്ടീഷ് നാണയം ലേലത്തില്‍ വിറ്റ് പോയത് 1.49 കോടി രൂപയ്ക്ക്

1933 -ലെ ബ്രിട്ടീഷ് നാണയം ലേലത്തില്‍ വിറ്റ് പോയത് 1.49 കോടി രൂപയ്ക്ക്

1933 -ലെ അത്യപൂർവ നാണയം  ലേലത്തില്‍ വിറ്റ് പോയത് 1,40,000 പൗണ്ടിന്, അതായത് 1.49 കോടി രൂപയ്ക്ക്. 2016 -ല്‍ ഒന്നരക്കോടി രൂപയ്ക്കാണ് അവസാനമായി ഇതുപോലൊരു നാണയം വിറ്റത്.

ഇതിനുമുമ്ബ്, വർഷങ്ങളോളം ഇത്തരം നാണയങ്ങളുടെ വില്‍പ്പന തുടർന്നിരുന്നു. ഇന്ന് അത് വിപണിയില്‍ തിരിച്ചെത്തിയാല്‍, അത് കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ കഴിയും. നാണയം വിറ്റതുമായി ബന്ധപ്പെട്ട് വൈറലായ ടിക്ടോക് വിഡിയോയില്‍ പറയുന്നു.

"നിങ്ങളുടെ പക്കല്‍ ഈ 1933 ലെ നാണയം ഉണ്ടോ? എങ്കില്‍, നിങ്ങള്‍ സമ്ബന്നനാണ്, മറ്റ് തീയതികള്‍ നോക്കാറുണ്ട്, എന്നാല്‍ 1933-ലെ പെന്നിയുടെ ഭ്രാന്തമായ മൂല്യത്തിന് ഒപ്പം വരില്ല മറ്റൊന്നും. കാരണം അറിയപ്പെടുന്ന ഏഴ് നാണയങ്ങള്‍ മാത്രമേ ഇനി ബാക്കിയൊള്ളൂ. അതിനാല്‍ നിങ്ങള്‍ ഒരെണ്ണം കണ്ടെത്തിയാല്‍, നിങ്ങളാകും ആ വലിയ ഭാഗ്യവാന്‍.” ടിക്ടോക്കില്‍ വീഡിയോ ഇതിനകം നൂറ് കണക്കിന് കുറിപ്പുകളോടെ വൈറലായി.