മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി
ന്യൂയോര്‍ക്ക്: മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി. വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതി നെ തുടർന്നാണ് നിലവിലെ ചാംപ്യ നെ മത്സരത്തില്‍ നിന്നും വിലക്കിയയത് . ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ നോര്‍വീജിയന്‍ താരത്തിനെതിരെ നടപടിയെടുത്തത്. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്.
അച്ചടക്കനടപടിയുടെഭാഗമായാണ്താരത്തെവിലക്കിയത്. ജീന്‍സ് ധരിച്ചെത്തിയ കാള്‍സണ് ഫിഡെ 200 ഡോളര്‍ പിഴ ചുമത്തിയിരുന്നുതുടർന്ന് ഉടന്‍ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് കാള്‍സണ്‍ അധികൃതരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് താരത്തെ ടൂര്‍ണമെന്റില്‍നിന്ന് അയോഗ്യനാക്കിയത്.അടുത്ത ദിവസം മുതല്‍ നിയമം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്താമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഈ ആവശ്യം തള്ളി.