എം ടി ചന്ദ്രസേനൻ ജന്മ ശതാബ്‌ദി ആഘോഷവും പുരസ്കാര സമർപ്പണവും ഓഗസ്റ്റ് 14 ന് ആലപ്പുഴയിൽ 

എം ടി ചന്ദ്രസേനൻ ജന്മ ശതാബ്‌ദി ആഘോഷവും പുരസ്കാര സമർപ്പണവും ഓഗസ്റ്റ് 14 ന് ആലപ്പുഴയിൽ 

സ്വാതന്ത്ര്യ സമര സേനാനിയും പുന്നപ്ര വയലാർ സമര നായകനും കമ്യൂണിസ്റ്റ് പാർട്ടി  നേതാവുമായിരുന്ന എം ടി ചന്ദ്രസേനന്റെ ജന്മ ശതാബ്‌ദി ആഘോഷവും പുരസ്കാര സമർപ്പണവും ഓഗസ്റ്റ് 14 ന് വൈകിട്ട് 4.30 ന് ആലപ്പുഴ വൈ എം സി എ ഓഡിറ്റോറിയത്തിൽ നടത്തുന്നു.   എം ടി ചന്ദ്രസേനൻ സ്മാരക ട്രസ്റ്റിന്റെയും തൈപറമ്പിൽ ഫാമിലി ട്രസ്റ്റിന്റെയും വേൾഡ് മലയാളി കോൺഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ . 

ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ബിനോയ് വിശ്വം (പാര്ലമെന്ററി  മികവും ലോക യുവജന പ്രസ്ഥാനത്തിന് നൽകിയ സംഭാവനയും കർഷക താല്പര്യങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളും ), ജി സുധാകരൻ( കയർ മേഖലയിലെ സംഭാവനയും രാഷ്ട്രീയ ധർമ  നീതിയും കൃത്യ നിഷ്ഠയും , ഉമ്മൻ ചാണ്ടി (മരണാനന്തര  ബഹുമതി - ജനസമ്പർക്ക പരിപാടിയിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ഏറ്റവും ജനകീയനായ മുഖ്യമന്ത്രി(മറിയാമ്മ ഉമ്മൻ സ്വീകരിക്കുന്നു), ഡോ . വി പി ജോയ് ഐ എ എസ്  (മുൻ ചീഫ് സെക്രട്ടറിയും കെ എസ് ഇ  ബി മുൻ ചെയർമാനും സാഹിത്യ കലാരംഗത്തെ സാന്നിധ്യവും)  എന്നിവർക്ക്  എം ടി സി ശതാബ്‌ദി പുരസ്കാരവും വിനോദ് കൃഷ്ണ(നോവൽ 9 എം എം ബെരേറ്റയുടെ രചയിതാവും എം ടി ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ് അവാർഡ് ജേതാവും ) യ്ക്ക് എം ടി ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ് അവാർഡും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് പ്രത്യേക പുരസ്കാരവും സമ്മാനിച്ച് ആദരിക്കുന്നു. 
 
ദുബൈയിലും മറ്റ് എമിറേറ്റുകളിലും ശ്രദ്ധേയനായ മലയാളി സാമൂഹിക പ്രവർത്തകൻ- എഞ്ചിനീയറിങ് വിദഗ്ധനും സംരംഭകനുമായ ടി എൻ കൃഷ്ണകുമാർ, വേൾഡ് മലയാളി കോൺഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി ,Techgentsia Vconsole സോഫ്റ്റ്‌വെയർ സി ഇ ഒ ജോയ് സെബാസ്റ്റ്യൻ, മുതിർന്ന പത്രപ്രവർത്തകൻ രംഗനാഥ്‌ (ജനയുഗം), നാടക സംഗീത രംഗത്ത് പത്തോളം അവാർഡ് ജേതാവായ ആലപ്പി ഋഷികേശ്, വ്യവസായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കെ എൻ പ്രേമാനന്ദൻ, ഇന്ത്യൻ രാഷ്ട്രപതിയുടെ യൂത്ത് അവാർഡ് ജേതാവ് രാജു പള്ളിപ്പറമ്പിൽ , കവയത്രിയും ഗായികയും അഭിഭാഷകയുമായ പി പി ഗീത എന്നിവരെയാണ്  സമ്മേളനത്തിൽ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുക . സാമൂഹിക രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കും. 

അഡ്വ.വി മോഹൻ ദാസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം  മുൻ എം പി ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യും. ഡോ. ജയ്പാൽ ചന്ദ്രസേനൻ 'ഓർമയിലെ ചന്ദ്രായനം'  അവതരിപ്പിക്കും. പുരസ്കാര സമർപ്പണവും എം ടി സി അനുസ്മരണവും മുൻ എം പി പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. 


തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ബഹുമുഖ  പ്രതിഭകളെ ആദരിക്കും . പി വി സത്യനേശൻ , ആർ നാസർ ( സി പി ഐ എം ജില്ലാ കൗൺസിൽ സെക്രട്ടറി), എ എ  ഷുക്കൂർ (മുൻ എം എൽ എ ), മുൻ ജില്ലാ കൗൺസിൽ അംഗം അമ്പലപ്പുഴ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേരും. 


ജയശ്രീ ചന്ദ്രസേനൻ, ജയകുമാരി ചന്ദ്രസേനൻ, ഉഷാകുമാരി ചന്ദ്രസേനൻ, ആതിര ജയകുമാർ എന്നിവർ എം ടി സിയുടെ ഓർമകൾ പങ്ക് വെക്കും.  ബിനോയ് വിശ്വം, ജി സുധാകരൻ, മറിയാമ്മ ഉമ്മൻ, ഡോ . വി പി ജോയ് ഐ എ എസ്, വിനോദ് കൃഷ്ണ എന്നിവർ  മറുപടി പ്രസംഗങ്ങൾ നടത്തും.


അഡ്വ പി പി ബൈജു സ്വാഗതവും അഡ്വ. എൻ പി കമലാധരൻ കൃതജ്ഞതയും പറയും. 

 സമ്മേളനത്തിലേക്ക്  എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എം ടി ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ് ചെയർമാൻ പി വി സത്യനേശൻ, തൈപറമ്പിൽ ഫാമിലി ട്രസ്റ്റ് ചെയർമാൻ അഡ്വ.വി മോഹൻ ദാസ് , ജനറൽ സെക്രട്ടറി ഡോ. ജയ്പാൽ ചന്ദ്രസേനൻ, വേൾഡ് മലയാളി കോൺഫെഡറേഷൻ ആലപ്പുഴ പ്രസിഡന്റ് പദ്മകുമാർ, തൈപറമ്പിൽ ഫാമിലി ട്രസ്റ്റ് രക്ഷാധികാരി അഡ്വ. എൻ പി കമലാധരൻ , വൈസ്  പ്രസിഡന്റ് ജയകുമാർ ചന്ദ്രസേനൻ, സെക്രട്ടറി അഡ്വ. പി പി ബൈജു എന്നിവർ അറിയിച്ചു.