കാപ്രിക്കോൺ കാഴ്ച്ചകളിൽ മയങ്ങി  : ലീലാമ്മ തോമസ് ബോട്സ്വാന

കാപ്രിക്കോൺ കാഴ്ച്ചകളിൽ മയങ്ങി  : ലീലാമ്മ തോമസ് ബോട്സ്വാന


 
 
ഗാബ്രോണിൽ നിന്നും 935.2 കിലോമീറ്റർ ദൂരമുള്ള, ഇംഗ്ലണ്ടിലെ രാജ്ഞിയുടെ പേരിലുള്ള സൗത്ത് ആഫ്രിക്കയിലെ വെള്ളച്ചാട്ടങ്ങൾ കാണാൻ പോയി തിരിച്ചു വരുമ്പോൾ 
യാത്ര നൽകിയ  സന്തോഷത്താൽ ഞങ്ങൾ മതിമറന്നു പോയി.

വിക്ടോറിയ വെള്ളച്ചാട്ടം ഒരുക്കിയ മനോഹര ദൃശ്യത്തിൽ ലയിച്ചു നിന്നതുകൊണ്ട് അവിടെ  നിന്ന് മടങ്ങാനേ  തോന്നിയിരുന്നില്ല.

വരുന്ന വഴിയിലെങ്ങും  മൃഗങ്ങളുടെ വിഹാരമായിരുന്നു. അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയും ചാടുകയും മറിയുകയും ചെയ്തുകൊണ്ടേയിരുന്നു. ഒരിടത്ത് പന്നികൾ കൂട്ടമായി നീങ്ങുന്നു. മറ്റൊരിടത്ത് പശുക്കളുടെ അലസ ഗമനം  ,കുറച്ചു മൃഗങ്ങൾ വെള്ളത്തിലേക്ക് ചാടി മറിയുന്നു ,അവയ്ക്ക് ഒന്നിനെ കുറിച്ചും വേവലാതികളില്ല, നിറഞ്ഞ സന്തോഷത്തിലാണ് . കടന്നുപോന്ന വഴികളിലൊക്കെയും ഇതായിരുന്നു കാഴ്ചകൾ. ഇതൊക്കെ കണ്ട സന്തോഷത്തിൽ  ഭൂമിക്കു കിറുക്കു പിടിച്ചെന്നു പറഞ്ഞു ഡ്രൈവർ ചിരിക്കുന്നുണ്ടായിരുന്നു  .

ആഡ്വാക് എന്ന ആഫ്രിക്കൻ ഉറുമ്പിനെ കുറിച്ച് ഞാൻ നേരത്തെ എഴുതിയിരുന്നു, അവയെ കണ്ടാൽ പന്നികളെ പോലെ തോന്നും. അവയെയും വഴിയിൽ കണ്ടു, പിൻകാല് കൊണ്ട് തിന്നുന്ന ഈ ആഫ്രിക്കൻ ഉറുമ്പുകളെ കാണുന്നത് ഭാഗ്യമുള്ള കാഴ്ചയാണെന്ന് ഇവിടുത്തുകാർ പറയുന്നു .


 വരുന്ന വഴിയിൽ ഓരോസ്ഥലത്തും  കാഴ്ചകളേറെയുണ്ടായിരുന്നു . പ്രകൃതിയുടെ മടിത്തട്ടിൽ മനുഷ്യരെപ്പോലെ കൂട്ടങ്ങളായി  പുൽമേടുകൾ തേടി മൃഗങ്ങൾ സഞ്ചരിക്കുന്നു. മനുഷ്യർ ഇവരെ അനുഗമിക്കുന്നില്ല. പശുക്കൾ കൂട്ടമായി നീങ്ങുന്നതിനും പിന്നാലെ 
 കുതിരകുളമ്പടിയൊച്ച കേൾക്കുന്നു, അവയ്ക്ക്  പിന്നിലായി കഴുതകളെയും കണ്ടു 


ഞങ്ങളുടെ ഡ്രൈവർ വലിയ സന്തോഷത്തിലായിരുന്നു,  ഡ്രൈവറിന്റെ ലക്കുകെട്ട വണ്ടിയോടിക്കലും പെരുമാറ്റവും കണ്ടപ്പോൾ ചിബുക്കെന്നു പറയുന്ന ആഫ്രിക്കൻ ലഹരി അദ്ദേഹം  കഴിച്ചോയെന്നു ഞാൻ സംശയിച്ചു.

 

ഞങ്ങൾ വൈകിട്ടു 6:30നു  ബോട്സ്വാനയുടെ അതിർത്തിയിൽ എത്തി.
.
ഗാബ്രോണിലുള്ള  മലയാളിയുടെ ചോപ്പിസ് സൂപ്പർ മാർക്കറ്റിൽ നിന്നും ഭക്ഷണം കഴിഞ്ഞു റസ്റ്റെടുത്തു വീണ്ടും യാത്രയായി.

ബോട്സാനയിൽ മഹലാപ്പയെന്ന സ്ഥലത്തു "ട്രോപിക് ഓഫ് കാപ്രിക്കോൺടൌർ കാണാൻ"  പോകാമെന്നു പ്ലാൻ ചെയ്തു. ഭൂമിയെ വിഭജിക്കുന്ന ചില ഭൂമിശാസ്ത്രരേഖകളിൽ  കാണുന്ന സ്പോട്ടുകൾ ഒന്നിക്കുന്ന ചില സ്ഥലങ്ങളാണത്രേ ക്യാപ്രി‌കോൺ.


യാത്ര ചെയ്തു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവറിനു വഴിതെറ്റി  അപകടകാരിയായ സെറോവേയെന്ന ഗ്രാമത്തിലേക്ക്  പോയി . ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ഉള്ളിലോട്ടു ചെന്നപ്പോൾ മരത്തിൽ തൂങ്ങിക്കിടക്കുന്ന പഴങ്ങൾ വലിച്ചെറിയുന്ന കുരങ്ങുകളെ കണ്ടു. ഞങ്ങളുടെ വണ്ടിയുടെ പുറത്തും മരത്തിന്റെ കായകൾ വലിച്ചെറിഞ്ഞു.
  കുരങ്ങിന്റെ പല്ലിളിക്കാതെ   വായ തുറന്നുള്ള ചിരികണ്ടപ്പോൾ ഞങ്ങൾ ആ കായെടുത്തു തിരിച്ചെറിഞ്ഞു, അവിടെ  ഒരുകൂട്ടം കുരങ്ങുകൾ ഗുസ്തി, പിടിക്കുന്നു  .ഞങ്ങൾക്കു ഭയംതോന്നി,

സെറോവേയെന്ന ഗ്രാമം അപകടം നിറഞ്ഞ കള്ളന്മാരുടെ സ്ഥലം ആണ്.
കുറച്ചു ഉള്ളിലോട്ടു ചെന്നപ്പോൾ ഞങ്ങളുടെ വണ്ടി ഒരു കുഴിയിലേക്ക് ചരിഞ്ഞു. ഡ്രൈവറുടെ  കൈ ജോയിന്റ്തെറ്റി, അയാൾ വേദനകൊണ്ട് പുളഞ്ഞു . ആരുമില്ലാത്ത സ്ഥലം 

 അരമണിക്കൂർ ഞങ്ങൾ അവിടെ നിന്നപ്പോൾ ബോട്സ്വാനയുടെ പാരമ്പര്യ വസ്ത്രമായ "താരി" ധരിച്ച ഒരു സ്ത്രീ, ഒരു ദേവതയെ പോലെ അവിടെയെത്തി .ഞങ്ങളെ കണ്ടപ്പോൾ ദേഷ്യത്തോടെ പറഞ്ഞു.

 

"നിങ്ങൾ അഹങ്കാരികൾ, ഭൂമിയെ അനുസരിക്കില്ല..അതാണ് വണ്ടി മറിഞ്ഞത്.."കാട്ടുഭാഷയിൽ അവർ   പറഞ്ഞത് ഡ്രൈവർ വിവർത്തനം ചെയ്തു..
'ഇവിടെ ട്രോപിക് ക്യാപ്രിക്കോൺ സ്ഥലമാണ്, ഈ ഭൂമിയിൽ അച്ചടക്കം വേണം.
 നിന്നെ ചുമക്കുന്നതും , നിന്റെ എച്ചിൽ തിന്നുന്നതുമായ ഭൂമിയോളം ക്ഷമ കാണിച്ചു വണ്ടിയോടിക്കണമെന്നു' അവർ പറഞ്ഞു.

എന്നാൽ ആ, താരിക്കാരി എവിടെനിന്നും വന്നുയെന്നറിയില്ല..എന്തായാലും അവർക്ക് ഞങ്ങളോട്
അവർക്കു അനുകമ്പ തോന്നി.
ഞങ്ങളെ അവിടെ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള അവരുടെ വീട്ടിലേക്കുകൊണ്ടുപോയി.

അവടെ ചെന്നപ്പോൾ ധരൽ "മോസെസ്" എന്നു പേരുള്ള ആഫ്രിക്കൻ പാവാട, ഉടുത്ത,
 പെണ്ണുങ്ങളെ കണ്ടു. മുകൾഭാഗം മറയ്ക്കാൻ "കറോസ്",ബ്ലൗസ് കൂടാതെ ധാരാളം ആഭരണങ്ങൾ (മാലകൾ, വളകൾ, മോതിരങ്ങൾ, കമ്മലുകൾ മുതലായവ) ധരിച്ചിരുന്നു. "താരി" എന്ന് വിളിക്കപ്പെടുന്ന  സ്ത്രീകൾ മരത്തൊലി കൊണ്ടുള്ള സഞ്ചിയിൽ കുഞ്ഞുങ്ങളെ പുറകിൽ കയറ്റിയിരിക്കുന്നു .കുട്ടികൾ ഞങ്ങളെ കണ്ടപ്പോൾ ഓടിവന്നു , മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായ വസ്ത്രങ്ങളാണ് കുട്ടികൾ ധരിച്ചിരുന്നത്.
അവർ ഞങ്ങൾക്ക് കഴിക്കാൻ മധുരക്കിഴങ്ങും  തേനും തന്നു.
ജെം സ്ക്വാഷ് പഴം പഞ്ചസാര ഇട്ടു തന്നു.
ഞങ്ങൾ അവരുടെ കൂടാരം പോലെയുള്ള   മുറിയിൽ നോക്കിയപ്പോൾ മുട്ടുകുത്തി തറയിൽ കിടന്നുരുളുന്ന സ്ത്രീകളെ കണ്ടു . പ്രകൃതിയുടെ ഭാഷയിൽ അവർ  ആശയവിനിമയം നടത്തുന്നു. 
 പെട്ടന്നു കാതുപൊട്ടിപ്പോകുന്ന ഇടിമിന്നൽ വന്നു.
അവരുടെ ദൈവമായ സാംങ്കോയുടെ സാന്നിധ്യം അറിയിക്കുന്നുയെന്നു പറഞ്ഞു, അവർ മരത്തൊലി കൈയ്യിൽ പിടിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. 

 ഞങ്ങളുടെ ഡ്രൈവറിന്റെ കൈ ഒടിഞ്ഞതു ഇവർ മരത്തൊലി കൊണ്ടു തിരുമ്മിപൂഴിമണ്ണുകുഴച്ചു വെച്ചു സുഖമാക്കി.

വീണുകിടന്ന ഞങ്ങളുടെ വണ്ടി നന്നാക്കാൻ മെക്കാനിക് വന്നു ,അയാൾ വണ്ടി ശരിയാക്കിക്കഴിഞ്ഞ് ഞങ്ങൾ യാത്രയായി.
 ട്രോപിക് ക്യാപ്രി‌കോൺ സ്ഥലത്തേക്ക് പോയി.

ഭൂമിയുടെ ഉപരിതലത്തിൽ പത്ത്‌രാജ്യങ്ങളും മൂന്ന് ജലാശയങ്ങളും മൂന്ന്ഭൂഖണ്ഡങ്ങളും ഉൾപ്പെടുന്നതാണ് കാപ്രിക്കോണിന്റെ ഉഷ്ണമേഖലാ രാജ്യങ്ങൾ. അർജന്റീന, ചിലി, നമീബിയ, ദക്ഷിണാഫ്രിക്ക, മഡഗാസ്കർ, ഓസ്ട്രേലിയ, ബ്രസീൽ, പരാഗ്വേ, ബോട്സ്വാന, മൊസാംബിക് തുടങ്ങിയ രാജ്യങ്ങൾചേർന്നു ള്ള സ്ഥലത്തിനാണ് ട്രോപിക്ക്യാപ്രിക്കോൺ എന്നുപറയുന്നത് , . 
ഭയങ്കര ചൂടനുഭവപ്പെട്ടു.
ക്യാപ്രിക്കോൺ എന്നു പറഞ്ഞാൽ അസ്ട്രോളജിയിൽ പകുതി, ആട്, പകുതിമത്സ്യവും ഉള്ള ഇരട്ട സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
ക്യാപ്രികോൺ സ്ഥലം ആസ്വദിച്ച ശേഷം ഞങ്ങൾ ഷാക്കാവേയിലേക്കുള്ള യാത്ര തുടങ്ങി.

(തുടരും)