ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണര്‍

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണര്‍

 

 പി.പി ചെറിയാന്‍

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാര്‍ക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അപലപിച്ചു .ശ്രീഭഗവത്ഗീത പാര്‍ക്കിനു നേരെ നടന്നതു വംശീയാക്രമണമാണെന്നു ഹൈകമ്മീഷണര്‍ ഒക്ടോബര് രണ്ടിന് പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു

കനേഡിയന്‍ പോലീസ് ഇന്ത്യന്‍ ഹൈകമ്മീഷണറുടെ അഭിപ്രായത്തോട് വിയോജിച്ചു വംശീയാക്രമണമാണെന്നതിന് തെളിവുകള്‍ ഒന്നും ഇല്ലെന്നു പോലീസ് പറഞ്ഞു

ഹിന്ദു കമ്മ്യൂണിറ്റിയോടു അങ്ങേയറ്റം ആദരവാണുള്ളത്. കനേഡിയന്‍ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ പ്രഖ്യാപിക്കുന്നു.ഇന്ത്യയ്ക്കു വെളിയില്‍ ശ്രീഭഗവത്ഗീത എന്നു നാമകരണം ചെയ്ത ആദ്യ പാര്‍ക്കാണിതെന്നും എന്നാണ് ഒരാഴ്ചമുമ്ബ് പാര്‍ക്കിനു പുനര്‍നാമകരണം ചെയ്തതിനുശേഷം മേയര്‍ പറഞ്ഞത് .

3.7 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് പാര്‍ക്ക്. മുന്‍പ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്‌സ് പാര്‍ക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോര്‍പറേഷന്റെ വികസനത്തിനായി വഹിച്ച നിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം നടത്തിയതെന്നു മേയര്‍ പറഞ്ഞിരുന്നു

ശ്രീഭഗവത്ഗീത പാര്‍ക്കിനു നേരെ ഉണ്ടായ അതിക്രമത്തെ പ്രാദേശിക പാര്‍ലിമെന്‍റ് അംഗം സോണിയ സിന്ധുവും അപലപിച്ചു .ഈ സംഭവത്തെ കുറിച്ച്‌ വിശദ അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവസ്യപ്പെട്ടു .

ഗ്രെയ്റ്റര്‍ ടൊറൊന്റോ പ്രദേശങ്ങളില്‍ ഹിന്ദു ടെമ്ബിളുകള്‍ക്കു നേരെയും ഹിന്ദുക്കള്‍ക്ക് നേരെയും നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് മറ്റൊരു പാര്‍ലിമെന്‍റ് അംഗമായ ചന്ദ്ര ആര്യ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .
സംഭവത്തെ കുറിച്ച്‌ അറിവ് ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട് .