ബംഗ്ലാദേശില്‍ ഹോട്ടലില്‍ 24 പേരെ ജീവനോടെ കത്തിച്ചു

ബംഗ്ലാദേശില്‍ ഹോട്ടലില്‍ 24 പേരെ ജീവനോടെ കത്തിച്ചു

ധാക്ക: ബംഗ്ലാദേശില്‍ കനത്ത സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ അവാമി ലീഗ് നേതാവിന്റെ നക്ഷത്ര ഹോട്ടല്‍ കത്തിച്ച്‌ ജനക്കൂട്ടം 24 പേരെ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോർട്ട്.

മരിച്ചവരില്‍ ഒരു ഇന്തോനേഷ്യൻ പൗരനും ഉള്‍പ്പെടുന്നതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി ശൈഖ് ഹസീന സ്ഥാനം രാജിവെച്ച്‌ പലായനം ചെയ്തതിനെ തുടർന്ന് സൈന്യം ഭരണം ഏറ്റെടുത്തിരുന്നു. ജോഷോർ ജനറല്‍ ഹോസ്പിറ്റലിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്ന് ഭയക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.