അമേരിക്കയില്‍ ഭർത്താവ് വെടിയുതിർത്ത മലയാളി യുവതി ഗുരുതരാവസ്ഥയിൽ

അമേരിക്കയില്‍ ഭർത്താവ് വെടിയുതിർത്ത മലയാളി യുവതി ഗുരുതരാവസ്ഥയിൽ

ചിക്കാഗോ: ഗർഭിണിയായ ഭാര്യയ്ക്കു വെടിയേറ്റ സംഭവത്തിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശി അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. അമലിൻ്റെ ഭാര്യ മീര (32) വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകളാണ് മീര. മീരയുടെ വയറ്റിൽ രക്തസ്രാവമുണ്ടെന്നും നില ഗുരുതരമാണെന്നും കോട്ടയത്തുള്ള ബന്ധുക്കൾ പറയുന്നു. മീരയ്ക്കും അമലിനും 3 വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്ന് കരുതുന്നു. അമലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിലേക്ക് വിരൽചൂണ്ടുന്നുണ്ട്