അക്ഷരമുറ്റം പാലാ ഉപജില്ലാ മത്സരം

അക്ഷരമുറ്റം പാലാ ഉപജില്ലാ മത്സരം

 

പാലാ: സ്റ്റേയ്പ്-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 22 പാലാ ഉപജില്ലാ മത്സരം ഗവ. എംജി എച്ച്എസ്എസിൽ എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ഹരികുമാർ എസ് ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി എം ജോസഫ് അധ്യക്ഷനായി. കവയത്രി സൂസൻ പാലത്ര മുഖ്യാതിഥിയായി.

ഫെസ്റ്റ് ഉപജില്ലാ കൺവീനർ പി ആർ രാജീവ്, അക്കാദമി കമ്മിറ്റി കൺവീനർ അനൂപ് സി മറ്റം എന്നിവർ സംസാരിച്ചു. വിജയികൾക്ക് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ക്യാഷ് പ്രൈസുകളും ഷീൽഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സമാപന യോഗത്തിൽ ഫെസ്റ്റ് കോർഡിനേറ്റർ പി സി ദേവദാസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, കെ ജെ ജോൺ, കെ കെ പ്രദിപ്, കെ അജി, എം ജി ജീവൻകുമാർ (ദേശാഭിമാനി),  കെ ജി മോൻസ്, എം ജി രാജു,  എന്നിവർ പങ്കെടുത്തു.