എയര്‍സേവ പോര്‍ട്ടല്‍ പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം
കുവൈറ്റ് സിറ്റി: പ്രവാസികളുടെ യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ട എയർസേവ പോർട്ടല്‍ പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഹർജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കോടതിയെ ഇക്കാര്യം അറിയിച്ചത്.
വിമാനയാത്രക്കാരുടെ പ്രശ്നപരിഹാരത്തിനായി വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടല്‍ കഴിഞ്ഞ കുറച്ചു നാളുകളായിട്ട് കാര്യക്ഷമമല്ലെന്നും അടുത്തിടെയുണ്ടായ വ്യാപകമായ ഫ്ലൈറ്റ്കാൻസലേഷനുകളെ തുടർന്ന് റീഫണ്ടും കോമ്ബൻസേഷനും മറ്റും കിട്ടുന്നതിന് എയർസേവ പോർട്ടല്‍ സഹായകരമല്ലെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു.