വിമാനയാത്രക്ക് എയര്‍ സുവിധ രജിസ്ട്രേഷന്‍ നിബന്ധന പിന്‍വലിച്ചു

വിമാനയാത്രക്ക് എയര്‍ സുവിധ രജിസ്ട്രേഷന്‍ നിബന്ധന പിന്‍വലിച്ചു

 

റിയാദ്: ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് 'എയര്‍ സുവിധ' രജിസ്‌ട്രേഷന്‍ വേണമെന്ന നിബന്ധന ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം ഒഴിവാക്കി.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയര്‍ സുവിധ. കോവിഡ് രോഗം കുറഞ്ഞുവരികയും വാക്സിനേഷന്‍ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് നിബന്ധന ഒഴിവാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.