ആധാര്‍ കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിന് മുമ്ബ് യുഐഡി പരിശോധിച്ച്‌ സ്ഥിരീകരിക്കണമെന്ന് നിര്‍ദേശം

ആധാര്‍ കാര്‍ഡുകള്‍   തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിന് മുമ്ബ് യുഐഡി പരിശോധിച്ച്‌ സ്ഥിരീകരിക്കണമെന്ന് നിര്‍ദേശം

 

ആധാര്‍ ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിന് മുമ്ബ് യുഐഡി പരിശോധിച്ച്‌ സ്ഥിരീകരിക്കണമെന്ന് സ്ഥാപനങ്ങളോട് ആധാര്‍ അതോറിറ്റിയുടെ നിര്‍ദേശം.

പ്രിന്റ് രൂപത്തിലുള്ളതോ ഇലക്‌ട്രോണ്ക് രൂപത്തിലുള്ളതോ ആയ ആധാര്‍ കാര്‍ഡുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ സ്ഥിരീകരിക്കുന്നതില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്കു ആധാര്‍ ഉടമസ്ഥരുടെ അനുമതി ഉണ്ടെന്നും നിര്‍ദേശം വ്യക്തമാക്കുന്നു.

സമര്‍പ്പിച്ച ആധാറിന്റെ വസ്തുത ഉറപ്പിക്കേണ്ടത് ഉചിതമായ നടപാടിയാണെന്നും നിര്‍ദേശം വ്യക്തമാക്കുന്നു. ആധാര്‍ ലെറ്റര്‍, ഇ-ആധാര്‍, ആധാര്‍ പിവിസി കാര്‍ഡ്, എം ആധാര്‍ എന്നിവയ്ക്കും നിര്‍ദേശം ബാധകമാണ്.

ആധാര്‍ ഉപയോഗിച്ച്‌ സാമൂഹ്യ വിരുദ്ധരുടെ ചൂഷണം തടയാന്‍ സ്ഥീരികരണം സഹായിക്കും. ആധാര്‍ കൃത്വിമത്വം നടത്തുന്നതും കണ്ടെത്താന്‍ ഇത്തരം ഒ‍ാഫ് ലൈന്‍ വേരിഫിക്കേഷനുകള്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ആധാര്‍ ആക്ടിലെ സെക്ഷന്‍ 35 അനുസരിച്ച്‌ ആധാര്‍ രേഖകളില്‍ കൃത്വമത്വം കാണിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സംസ്ഥാന സര്‍ക്കാരുകളോടും ആധാര്‍ വേരിഫിക്കേഷന്‍ സംബന്ധിച്ച നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്.

ഏത് സാഹചര്യത്തിലും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുമ്ബോള്‍ രേഖകളുടെ വസ്തുത ഉറപ്പു വരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആധാര്‍ അതോറിറ്റി മുഖേന കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം.